Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Details Yourself From Today

Pathanamthitta

സെ​ന്‍​സ​സ്: ഇ​ന്നുമു​ത​ല്‍ സ്വ​യം വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാം

പ​ത്ത​നം​തി​ട്ട: സെ​ന്‍​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​യം വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ (സെ​ല്‍​ഫ്-​എ​ന്യു​മ​റേ​ഷ​ന്‍ ) ഇ​ന്നുമു​ത​ല്‍ 30 വ​രെ സൗ​ക​ര്യം. ഭ​വ​നപ​ട്ടി​ക​പ്പെ​ടു​ത്ത​ലി​നാ​യി എ​ന്യൂ​മ​റേ​റ്റ​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പ് https://se.census.gov.in വെ​ബ് പോ​ര്‍​ട്ട​ലി​ലൂ​ടെ പൊ​തു​ജ​ങ്ങ​ള്‍​ക്ക് സെ​ല്‍​ഫ്-​എ​ന്യു​മ​റേ​ഷ​ന്‍ ചെ​യ്യാം. ജൂ​ലൈ ഒ​ന്നു മു​ത​ല്‍ 30 വ​രെ​യാ​ണ് ഭ​വ​ന​പ​ട്ടി​ക​പ്പെ​ടു​ത്ത​ല്‍.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​നം. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഭ​വ​നപ​ട്ടി​ക​പ്പെ​ടു​ത്ത​ലും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പും. പൂ​ര്‍​ണ​മാ​യും സാ​ങ്കേ​തി​കവി​ദ്യ​യി​ല്‍ ഊ​ന്നി​യ രാ​ജ്യ​ത്തെ ആ​ദ്യ സെ​ന്‍​സ​സാ​ണ്. പൊ​തു​ജ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തും സ്ഥാ​യി​യാ​യ വി​ക​സ​നം ഉ​റ​പ്പാ​ക്കു​ന്ന​തും. സെ​ന്‍​സ​സി​ല്‍ കൃ​ത​മാ​യ വി​വ​രം ന​ല്‍​കു​ക​യെ​ന്ന​ത് ഓ​രോ പൗ​ര​ന്‍റെയും ക​ട​മ​യാ​ണെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

സ്വ​യം വി​വ​ര​ങ്ങ​ള്‍ ന​ല്‍​കേ​ണ്ട വി​ധം

https://se.census.gov.in പോ​ര്‍​ട്ട​ല്‍ സ​ന്ദ​ര്‍​ശി​ച്ച് സം​സ്ഥാ​നം തെര​ഞ്ഞെ​ടു​ക്കു​ക. കു​ടും​ബ​നാ​ഥ​ന്‍റെ പേ​രും മൊ​ബൈ​ല്‍ ന​മ്പ​റും ന​ല്‍​കി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക. ഒ​രു മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഒ​രു കു​ടും​ബ​ത്തി​ന് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. ഇ​ഷ്ട​മു​ള്ള ഭാ​ഷ തെ​ര​ഞ്ഞെ​ടു​ത്ത് ഒ​ടി​പി വ​ഴി വെ​രി​ഫി​ക്കേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​ക. ഒ​രി​ക്ക​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത ഭാ​ഷ പി​ന്നീ​ട് മാ​റ്റാ​നാ​കി​ല്ല. പോ​ര്‍​ട്ട​ലി​ലെ മാ​പ്പി​ല്‍ വീ​ടി​ന്‍റെ കൃ​ത്യ​മാ​യ സ്ഥാ​നം റെ​ഡ് മാ​ര്‍​ക്ക​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്ത​ണം. സെ​ന്‍​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി വി​വ​രം പ​രി​ശോ​ധി​ച്ച് ഫൈ​ന​ല്‍ സ​ബ്മി​റ്റ് ന​ല്‍​കു​ക.

വി​വ​ര​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി ന​ല്‍​കിക്ക​ഴി​ഞ്ഞാ​ല്‍ എ​ച്ച് എ​ന്ന് തു​ട​ങ്ങു​ന്ന 11 അ​ക്ക സെ​ല്‍​ഫ്-​എന്യുമ​റേ​ഷ​ന്‍ ഐ​ഡി (എ​സ്ഇ​ഐ​ഡി) ല​ഭി​ക്കും. സെ​ന്‍​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ന്നീ​ട് വീ​ട് സ​ന്ദ​ര്‍​ശി​ക്കു​മ്പോ​ള്‍ ഈ ​ഐ​ഡി കൈ​മാ​റി​യാ​ല്‍ മ​തി. ഇ​തോ​ടെ വി​വ​ര​ങ്ങ​ള്‍ ഡി​ജി​റ്റ​ല​യി സ്ഥി​രീ​ക​രി​ക്ക​പ്പെ​ടും.

30ന​കം വി​വ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ത്ത​വ​ര്‍​ക്ക് സെ​ല്‍​ഫ്-​എന്യുമ​റേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യി​ല്ല. സ​മ​ര്‍​പ്പി​ക്കാ​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് ശേ​ഖ​രി​ക്കും. കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യ്ക്ക് പോ​ര്‍​ട്ട​ലി​ല്‍ യൂ​സ​ര്‍ ഗൈ​ഡും ല​ഭി​ക്കും.

 

Latest News

Corehub Up